Thu. Dec 19th, 2024
തിരുവനന്തപുരം:

അതിരപ്പള്ളി പദ്ധതി ഒരു കാരണവശാലും നടപ്പാക്കാൻ അനുവദിക്കില്ലെന്നും ഇത് സംബന്ധിച്ച് മന്ത്രിസഭയിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും വനംവകുപ്പ് മന്ത്രി കെ രാജു. പാരിസ്ഥിതിക അനുമതിയോ കേന്ദ്ര അനുമതിയുടെ ക്ലിയറൻസോ ഈ പദ്ധതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തന്നെ സംബന്ധിച്ച് ഇതൊരു അടഞ്ഞ അധ്യായമാണെന്നും ഈ വിഷയത്തിൽ സമവായമുണ്ടാക്കാനുള്ള യാതൊരു നീക്കവും നടന്നിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

By Athira Sreekumar

Digital Journalist at Woke Malayalam