വായന സമയം: < 1 minute

ന്യൂഡല്‍ഹി:

കൊവിഡനെതിരായ  ഇപ്പോഴത്തെ പോരാട്ടം വരാനിരിക്കുന്ന ദിനങ്ങളെ നിർണയിക്കുംമെന്നും പ്രതിസന്ധികൾ രാജ്യത്തെ ശക്തിപ്പെടുത്തിയ ചരിത്രം മാത്രമേ ഉള്ളൂവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.  കൊവിഡിനെയും അനുബന്ധ പ്രതിസന്ധികളെയും രാജ്യം ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.  കോൺഫിഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി വാർഷിക യോഗത്തിൽ വീഡിയോ കോൺഫ്രൻസിലൂടെ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാജ്യത്തെ സ്വയംപര്യാപ്തതയിലെത്തിക്കാൻ ആവുന്നതെല്ലാം സർക്കാർ ചെയ്യുന്നുണ്ടെന്നും  ചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക് എല്ലാതരം ആനുകൂല്യങ്ങൾ നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement