Fri. Jan 24th, 2025

പാലക്കാട്:

പാലക്കാട് ജില്ലാ ആശുപത്രിയിൽ  കൊവിഡ് ചികിത്സയ്ക്കായി എത്തിയ  മധുര  സ്വദേശിയായ ലോറിഡ്രൈവർ ആശുപത്രി അധികൃതരുടെ കണ്ണുവെട്ടിച്ച് ചാടിപ്പോയി.  ഈ മാസം അഞ്ചാം തീയതിയാണ് വയറുവേദനയെതുടർന്ന് ആലത്തൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ഇയാൾക്ക് കൊവിഡ് ലക്ഷണങ്ങൾ കണ്ടതോടെ നിരീക്ഷണത്തിലേക്ക് മാറ്റിയത്. കൊവിഡ് സ്ഥിരീകരിച്ച് മണിക്കൂറുകൾക്കകമാണ് ഇയാൾ ആശുപത്രിയിൽ നിന്ന് കടന്നുകളഞ്ഞത്. പോലീസ് അന്വേഷണം തുടങ്ങിയതോടെയാണ് ഈ വിഷയം പുറത്താകുന്നത്. ഈ വിഷയത്തിൽ കളക്ടർ റിപ്പോർട്ട് തേടിയിട്ടുണ്ട്.

By Binsha Das

Digital Journalist at Woke Malayalam