Fri. Jan 24th, 2025

മ​ഞ്ചേ​രി:

മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍‌ കോ​ള​ജി​ല്‍ കൊവിഡ് നി​രീ​ക്ഷ​ണ​ത്തിലായിരുന്ന വ​ളാ​ഞ്ചേ​രി സ്വ​ദേ​ശി അ​ബ്ദു​ള്‍ മ​ജീ​ദ് മരിച്ചു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ്ര​വം  കൊവിഡ് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.  ന്യൂ​മോ​ണി​യ​യെ തു​ട​ര്‍ന്ന് ഇന്നലെയാണ് ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കുന്നത്. കൊവിഡ് പരിശോധന റിസൾട്ട് വന്നതിന് ശേഷമേ  തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീകരിക്കൂവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

By Binsha Das

Digital Journalist at Woke Malayalam