Mon. Jul 21st, 2025
കോട്ടയം:

കോപ്പിയടി ആരോപണത്തെ തുടർന്ന് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ബിവിഎം കോളേജ് അധികൃതർക്കെതിരെ എംജി സർവകലാശാല അന്വേഷണ സമിതി റിപ്പോർട്ട്.  പരീക്ഷയ്ക്കിടെ ക്രമക്കേടുകൾ കണ്ടെത്തിയാൽ വിദ്യാ‍‍ർത്ഥിയെ പിന്നെ ക്ലാസിൽ ഇരുത്താൻ പാടില്ലെന്നാണ് സ‍ർവകലാശാല ചട്ടം. എന്നാൽ ഹാൾ ടിക്കറ്റിന്പിന്നിൽ ഉത്തരം എഴുതിയത് കണ്ടെത്തിയിട്ടും അഞ്ജുവിനെ ഒരു മണിക്കൂറോളം ക്ലാസിലിരുത്തിയത് ​ഗുരുതര വീഴ്ചയാണെന്ന് അന്വേഷണ സമിതി ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ചുള്ള റിപ്പോർട്ട് സിൻഡിക്കേറ്റ് ഉപസമിതി ഇന്ന് വൈസ് ചാൻസല‍ർക്ക് കൈമാറും.

By Athira Sreekumar

Digital Journalist at Woke Malayalam