Sun. Feb 23rd, 2025
ചാലക്കുടി:

 
ചാലക്കുടിയില്‍ കൊവിഡ് ബാധിച്ച് മരിച്ച ഡിന്നി ചാക്കോയുടെ മൃതദേഹം സംസ്കരിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. പള്ളി സെമിത്തേരിയില്‍തന്നെ സംസ്കരിക്കണമെന്നാണ് ബന്ധുക്കളുടെ നിലപാട്. എന്നാല്‍, സെമിത്തേരി വളപ്പിൽ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം 12 അടി ആഴത്തിൽ കുഴിയെടുക്കാന്‍ ചതുപ്പു പ്രദേശമായതിനാല്‍ സാധിക്കില്ലെന്ന് വികാരിയും ഇടവകാംഗങ്ങളും അറിയിച്ചതോടെയാണ് സംസ്കാരം മുടങ്ങിയത്. ജില്ലാ ഭരണകൂടത്തിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് കുടുംബം. ചാലക്കുടി തച്ചുടപ്പറമ്പ് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിലാണ് ഡിന്നി ചാക്കോയുടെ മൃതദേഹം സംസ്കരിക്കേണ്ടത്.

By Binsha Das

Digital Journalist at Woke Malayalam