Mon. Dec 23rd, 2024

ഇസ്ലാമാബാദ്:

പാകിസ്താനില്‍ കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ അയ്യായിരത്തി മുന്നൂറ്റി എൺപത്തി ഏഴ് പേര്‍ക്കാണ്  കൊവിഡ് ബാധിച്ചത്. ഒരു ദിവസത്തിനിടെ സ്ഥിരീകരിച്ച ഏറ്റവും കൂടിയ കണക്കാണിത്.  83 പേര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെടുകയും ചെയ്തു. പാകിസ്താനില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം ഒരു ലക്ഷത്തി പതിമൂവായിരത്തി എഴുന്നൂറ്റി രണ്ടാണ്. രണ്ടാഴ്ച ലോക്ക് ഡൗണ്‍, രണ്ടാഴ്ച ഇളവുകള്‍ എന്നിങ്ങനെ നിയന്ത്രണങ്ങള്‍ തുടരണമെന്ന  ലോകാരോഗ്യസംഘടന ശുപാര്‍ശ  പരിഗണനയിലില്ലെന്ന് ആരോഗ്യമന്ത്രി യസ്മിന്‍ റാഷിദ് പറഞ്ഞു.

By Binsha Das

Digital Journalist at Woke Malayalam