Mon. Dec 23rd, 2024

ഉത്തര കൊറിയ:

ദക്ഷിണ കൊറിയയുമായുള്ള എല്ലാ ആശയവിനിമയ സംവിധാനങ്ങളും ഉത്തര കൊറിയ നിര്‍ത്തലാക്കുന്നതായി റിപ്പോര്‍ട്ടുകള്‍.  ഇരുരാജ്യത്തെയും സൈനികര്‍ തമ്മിലുള്ള ആശയവിനിമയം, ഇരു കൊറിയകളും തമ്മിലുള്ള ട്രയല്‍ കമ്മ്യൂണിക്കേഷന്‍ ലൈന്‍ തുടങ്ങിയവ ഉള്‍പ്പെടെ നിര്‍ത്തലാക്കിയവയില്‍ ഉള്‍പ്പെടുന്നു. ആക്റ്റിവിസ്റ്റ് ഗ്രൂപ്പുകള്‍ അതിര്‍ത്തിയില്‍ പ്യോങ്യാങ് വിരുദ്ധ ലഘുലേഖകള്‍ അയയ്ക്കുന്നത് സംബന്ധിച്ച് ഇരുകൊറിയകളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ഉത്തര കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

 

By Binsha Das

Digital Journalist at Woke Malayalam