ന്യൂഡല്‍ഹി:
പാർലമെന്റ് സഭയുടെ മൺസൂൺ സമ്മേളനം വെർച്വൽ ആക്കാന്‍ ആലോചന. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ നടപടികൾ ഉറപ്പ് വരുത്താനാണ് തീരുമാനം. ലോക്‌സഭയിലെയും രാജ്യസഭയിലെയും മുഴുവന്‍ അംഗങ്ങളും ചേര്‍ന്നാണ് ഈ നിർദേശം മുന്നോട്ട് വച്ചതെന്നാണ് വിവരം.
സാമൂഹിക അകലം പാലിച്ച് ലോക്‌സഭ ചേമ്പറിൽ 60 എംപിമാരെ മാത്രമേ ഉൾക്കൊള്ളിക്കാൻ ആകുകയുള്ളൂ. കൂടാതെ സെൻട്രൽ ഹാളിൽ 100ഓളം പേർ മാത്രമേ ഉൾക്കൊള്ളുകയുള്ളൂ. രണ്ട് സഭകളിലെയും മുഴുവൻ ആളുകളെയും ഉൾക്കൊള്ളാൻ ഹാളുകൾക്ക് ആകില്ലെന്ന് വ്യക്തമായതോടെയാണ് ഇത്തരമൊരു നിര്‍ദേശം.