Fri. Dec 27th, 2024
തിരുവനന്തപുരം:

 
കേരളത്തിന്റെ മുൻ രഞ്‌ജി ട്രോഫി ക്രിക്കറ്റ്‌ താരം ജയമോഹൻ തമ്പിയുടെ മരണം കൊലപാതകമെന്ന് പോലീസ്. ജയമോഹന്റെ മകന്‍ അശ്വിനെയും, അയല്‍വാസിയെയും പോലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. മദ്യലഹരിയില്‍ പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ അശ്വിന്‍ തള്ളിയിട്ടതിനെ തുടര്‍ന്നാണ് ജയമോഹന്‍ തമ്പി  മരണുപ്പെട്ടതെന്നാണ് പോലീസിന്റെ നിഗമനം. അതേസമയം, അയല്‍വാസിയ്ക്ക് കൊലപാതകത്തില്‍ പങ്കുള്ളതായി തെളിവില്ലെന്ന് പോലീസ് പറയുന്നു. എന്നാല്‍, ഇരുവരുടെയും പരസ്പരവിരുദ്ധമായ മൊഴികള്‍ പോലീസിനെ കുഴപ്പിക്കുന്നുണ്ട്.

By Binsha Das

Digital Journalist at Woke Malayalam