Fri. Oct 31st, 2025
കൊച്ചി:

മദ്യവിതരണത്തിനായുള്ള വെർച്വൽ ക്യൂ ആപ്പിനായി ഫെയര്‍കോഡ് കമ്പനിയെ തിരഞ്ഞെടുത്തത് നടപടി ക്രമങ്ങള്‍ പാലിക്കാതെയാണെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനും സ്റ്റാര്‍ട്ട് അപ്പ് മിഷനും ബെവ്‌കോയ്ക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. ഫെയര്‍കോഡ് കമ്പനിയെ തിരഞ്ഞെടുത്തതിന്റെ സൂം മീറ്റിങ് റെക്കോഡ് നശിപ്പിക്കരുതെന്നും സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. സീഡ് മാര്‍ക്കറ്റിങ് പ്രൈവറ്റ് ലിമിറ്റഡാണ് സർക്കാരിന്റെ നടപടിക്കെതിരെ ഹൈക്കോടതിയിൽ പരാതി നൽകിയത്. ഇക്കാര്യത്തിൽ കമ്പനിയുടെയും സർക്കാരിന്റെയും ഭാഗത്ത് നിന്നുള്ള വിശദമായ വാദം കേട്ട ശേഷം തീരുമാനം അറിയിക്കുമെന്ന് കോടതി വ്യക്തമാക്കി.

By Athira Sreekumar

Digital Journalist at Woke Malayalam