തിരുവനന്തപുരം:
സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ജൂലൈ 31 വരെ 52 ദിവസത്തേക്ക് ട്രോളിംഗ് നിരോധനം. മീൻ പിടിക്കാൻ ഉപയോഗിക്കുന്ന 3800 ട്രോൾ ബോട്ടുകൾ, 600 ഗിൽനെറ്റ്, ചൂണ്ട ബോട്ടുകൾ, പേഴ്സീൻ വല ഉപയോഗിക്കുന്ന 60 യന്ത്ര വള്ളങ്ങൾ തുടങ്ങിയവ ഇന്ന് അർധരാത്രിയോടെ തീരത്ത് അടുപ്പിക്കണമെന്ന് ഫിഷറീസ് വകുപ്പ് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. ലോക്ക് ഡൗൺ നിയന്ത്രങ്ങളെ തുടർന്ന് തമിഴ്‍നാട്ടിലെ വിവിധ ഭാഗത്ത് നിന്നുള്ള തൊഴിലാളികളാണ് ഇതുവരെ ബോട്ടുകളിൽ ആഴക്കടലിൽ പോയിരുന്നത്. ഇവരെല്ലാം സ്വദേശത്തേക്ക് മടങ്ങിയതിനാൽ ട്രോളിംഗ് നിരോധനം നീങ്ങിയാലും മീൻ പൂർണ തോതിൽ എത്താൻ കാലതാമസമേറാനാണ് സാധ്യത. ഇത് മൂലം മത്സ്യ കച്ചവടക്കാരും ഇപ്പോൾ ആശങ്കയിലാണ്.