ഡല്‍ഹി:
ജൂലൈ അവസാനത്തോടെ ഡല്‍ഹിയിലെ കൊവിഡ് കേസുകളുടെ എണ്ണം 5.5 ലക്ഷമാകുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലും കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധികളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഡല്‍ഹിയില്‍ 12, 13 ദിവസങ്ങള്‍ കൂടുമ്പോൾ കൊവിഡ് കേസുകള്‍ ഇരട്ടിയാകുന്ന സാഹചര്യത്തിൽ 80,000 ആശുപത്രി കിടക്കകള്‍ എങ്കിലും ആവശ്യമായി വരുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ കൊവിഡ് രോഗ പരിശോധനാ സാമ്പിളും ഇന്ന് ശേഖരിച്ചു. പരിശോധന ഫലം ബുധനാഴ്ച ലഭിക്കുമെന്നാണ് റിപ്പോർട്ട്.