Thu. Jan 23rd, 2025
കോട്ടയം:

കോപ്പിയടി ആരോപണത്തെ തുടര്‍ന്ന് മീനച്ചിലാറ്റിൽ ചാടി ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനി അഞ്ജുവിന്‍റെ മരണത്തില്‍ കോളേജിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. ഹാള്‍ടിക്കറ്റിലെ കയ്യക്ഷരം മകളുടേതല്ലെന്നും മകള്‍ ആത്മഹത്യ ചെയ്തത് മാനസിക പീഡനം സഹിക്കാതെയാണെന്നും അച്ഛൻ ഷാജി മാധ്യമങ്ങളോട് പറഞ്ഞു. പരീക്ഷാഹാളിലേക്ക് കയറും മുമ്പ് ഹാള്‍ ടിക്കറ്റ് പരിശോധിച്ചില്ലെന്നും പരീക്ഷ തുടങ്ങി അരമണിക്കൂറിന് ശേഷമാണ് ഉത്തര സൂചിക കണ്ടതെന്നും കുടുംബാംഗങ്ങൾ പറയുന്നു.

അതേസമയം മെഡിക്കല്‍ കോളേജില്‍ നിന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം അഞ്ജുവിന്റെ മൃതദേഹം വിട്ടുകൊടുത്തപ്പോള്‍ ബന്ധുക്കളെ കൂട്ടിയില്ലെന്ന് ആരോപിച്ച് സ്ത്രീകളടക്കമുള്ള വിദ്യാർത്ഥിനിയുടെ ബന്ധുക്കൾ വീട്ടിലേക്കുള്ള റോഡില്‍ പ്രതിഷേധം നടത്തി. പോലീസ് അ്ഞ്ജുവിന്റെ മരണവുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും മാനേജ്മെന്റിന് വേണ്ടി പ്രവർത്തിക്കുന്നുവെന്നുമാണ് ആരോപണം.

By Athira Sreekumar

Digital Journalist at Woke Malayalam