Sun. Feb 2nd, 2025

തിരുവനന്തപുരം:

മധ്യകേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാൽ ഇത് കേരളത്തിൽ കാലവർഷം വീണ്ടും ശക്തമാക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ, ഇന്ന് മറ്റ് ജില്ലകളിൽ മഴ മുന്നറിയിപ്പില്ല. കേരള തീരത്ത് 50 മുതല്‍ 60 വരെ കിലോമീറ്റർ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

By Arya MR