തിരുവനന്തപുരം:
കേരള പോലീസിന്റെ സമഗ്രസേവന മൊബൈൽ ആപ്ലിക്കേഷന് നാമകരണം ചെയ്തു. ‘POL APP’ എന്നാണ് പേര് നൽകിയിരിക്കുന്നത്. പേര് നിര്‍ദേശിക്കാൻ ജനങ്ങൾക്ക് അവസരം നൽകികൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടിയ ‘പൊല്ലാപ്പ്’ എന്ന പേരില്‍നിന്നാണ് പോലീസ് ‘POL APP’ എന്നത് തിരഞ്ഞെടുത്തത്. തിരുവനന്തപുരം സ്വദേശി ശ്രീകാന്താണ് ‘പൊല്ലാപ്പ്’ എന്ന പേര് കമന്റ് ചെയ്തത്.
പോലീസിന്റെ പോലും ആപ്പിന്റെ ആപ്പും കൂട്ടിച്ചേര്‍ത്താണ് ശ്രീകാന്ത് പൊല്ലാപ്പ് എന്ന പേര് നിര്‍ദേശിച്ചത്. ഏറ്റവും കൂടുതൽ ലൈക്കുകൾ ലഭിച്ച ഈ പേര് ഞങ്ങളിങ്ങെടുക്കുവാ എന്നറിയിച്ചാണ് കേരള പോലീസ് പേര് തിരഞ്ഞെടുത്ത വിവരം ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചത്. ശ്രീകാന്തിന് സംസ്ഥാന പോലീസ് മേധാവി ഉപഹാരവും നല്‍കും.
പൊതുജനസേവന വിവരങ്ങള്‍, സുരക്ഷാമാര്‍ഗ നിര്‍ദ്ദേശങ്ങള്‍, അറിയിപ്പുകള്‍, കുറ്റകൃത്യ റിപ്പോര്‍ട്ടിംഗ്, എഫ്ഐആര്‍ ഡോണ്‍ലോഡ്, തുടങ്ങി 27 സേവനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് സമഗ്രമായ മൊബൈല്‍ ആപ്പ് ജൂൺ പത്തിന് പുറത്തിറക്കും.