Mon. Dec 23rd, 2024
തിരുവനന്തപുരം:

 
ലോക്ക്ഡൗൺ ഘട്ടം ഘട്ടമായി പിൻവലിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഇന്ന് മുതൽ കൂടുതൽ ഇളവുകൾ അനുവദിച്ചു നൽകും. സംസ്ഥാനത്ത് സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, അർദ്ധസർക്കാർ സ്ഥാപനങ്ങൾ, സഹകരണസ്ഥാപനങ്ങൾ എന്നിവ ഇന്ന് മുതൽ പൂർണതോതിൽ പ്രവർത്തിക്കും. അതേസമയം, കണ്ടെയിൻമെന്റ് സോണുകളിലെ ഓഫീസുകളിൽ നിയന്ത്രണം തുടരും.

സംസ്ഥാനത്തെ ആരാധനാലയങ്ങളും മാളുകളും ഹോട്ടലുകളും തുറക്കുന്നതിന് മുന്നോടിയായുളള ശുചീകരണ പ്രവർത്തനങ്ങൾ ഇന്ന് നടക്കും. കടുത്ത നിയന്ത്രണങ്ങളോടു കൂടിയാകും ആരാധനാലയങ്ങൾ തുറക്കുക. അറുപത് വയസ്സിന് മുകളിലുള്ളവർക്കും പത്ത് വയസ്സിന് താഴെയുള്ള കുട്ടികൾക്കും പ്രവേശനമുണ്ടാകില്ല. ഹോട്ടലുകളിൽ പകുതി ഇരിപ്പിടങ്ങളിൽ മാത്രമേ ആളുകളെ അനുവദിക്കൂ. എന്നാൽ, മാളുകളിലെ സിനിമാഹാളുകളും കുട്ടികളുടെ കളിസ്ഥലങ്ങളും തുറക്കില്ല.

By Arya MR