ഡൽഹി:
ന്യൂഡൽഹിയിൽ റിക്ടര്‍ സ്‌കെയിലില്‍ 2.1 രേഖപ്പെടുത്തിയ നേരിയ ഭൂചലനം അനുഭവപ്പെട്ടു. കഴിഞ്ഞ് രണ്ട് മാസത്തിനിടെ ഇത് ഒൻപതാം തവണയാണ് രാജ്യതലസ്ഥാനത്ത് ഭൂചലനമുണ്ടാകുന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെ 18 കി മീറ്റര്‍ ആഴത്തില്‍ ഹരിയാനയിലെ ഗുരുഗ്രാമിനടുത്ത് ഭൂചലനമുണ്ടായതായി നാഷനല്‍ സെന്റര്‍ ഫോര്‍ സിസമോളജി അധികൃതര്‍ അറിയിച്ചു. ഡൽഹി, നോയിഡ എന്നീ സ്ഥലങ്ങളിൽ ഏതാനും സെക്കന്‍ഡുകള്‍ ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. തുടർച്ചയായുണ്ടാകുന്ന ചെറുഭൂചലനങ്ങൾ വൻ ഭൂകമ്പമുണ്ടാകാൻ സാധ്യതയുണ്ടെന്നതിന്റെ സൂചനയാണെന്ന് ഐഐടിയിലെ അപ്ലൈഡ് ജിയോഫിസിക്സ്, സീസ്‌മോളജി വകുപ്പ് വിദഗ്ദ്ധർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.