Mon. Dec 23rd, 2024

കൊല്ലം:

സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ച ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞ് പൂർണമായും രോഗമുക്തി നേടി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന്‌ വീട്ടിലേക്ക് മടങ്ങി. എന്നാൽ, കൊല്ലം ജില്ലയിലെ  കല്ലുവാതുക്കൽ സ്വദേശിയായ കുഞ്ഞിന്റെ അമ്മ കൊവിഡ് ബാധയെ തുടർന്ന് ആശുപത്രിയിൽ തന്നെ തുടരുകയാണ്. വെറും അഞ്ച് ദിവസം മാത്രം പ്രായമുള്ളപ്പോഴാണ് കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചത്.  മഹാമാരിയെ നേരിടുന്ന ജില്ലയിലെ എല്ലാ പ്രവർത്തകർക്കും ആശ്വാസവും ആത്മവിശ്വാസവും പകരുന്നതാണ് കുഞ്ഞിന്റെ രോഗമുക്തിയെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു. 

By Arya MR