വാഷിംഗ്‌ടൺ:
അമേരിക്കയിൽ പോലീസ് അതിക്രമത്തിൽ കൊല്ലപ്പെട്ട ജോർജ് ഫ്ലോയ്ഡിന്റെ മരണത്തിൽ പ്രതിഷേധിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ റാലിക്ക് സാക്ഷിയായി വാഷിംഗ്ടൺ. പതിനായിരക്കണക്കിന് ആളുകൾ പങ്കെടുത്ത റാലി വൈറ്റ്ഹൗസിന് സമീപം സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയായിരുന്നു. എന്നാൽ വൈറ്റ്ഹൗസിന് സമീപം കാപിറ്റോളിലും ലിങ്കൺ സ്മാരകത്തിലും ലഫായെത്ത് പാർക്കിലും ഒത്തുകൂടിയ പതിനായിരക്കണക്കിന് പ്രതിഷേധക്കാരെ വാഷിംഗ്ടൺ മേയർ സ്വാഗതം ചെയ്തു. ഫ്ലോയ്ഡിന്റെ ജന്മനാടായ കലിഫോർണിയയിലും റാലി സംഘടിപ്പിച്ചിരുന്നു. ഫ്ലോയ്ഡിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഓസ്ട്രേലിയയിലും ജർമനിയിലും പ്രതിഷേധക്കാർ തെരുവിൽ ഇറങ്ങി.