ഡൽഹി:
ചൈന – ഗാല്‍വാന്‍ താഴ്‌വരയിലെ നിയന്ത്രണ രേഖ സംബന്ധിച്ചുള്ള തർക്ക വിഷയം ഇന്ന് ഇന്ത്യയുടേയും ചൈനയുടെയും നിർണായക സൈനികതല യോഗത്തിൽ ചർച്ച ചെയ്യും. കിഴക്കന്‍ ലഡാക്കില്‍ അതിര്‍ത്തിയുടെ സുരക്ഷാചുമതലയുള്ള കോര്‍മേധാവി ലഫ്റ്റന്റ് ജനറല്‍ ഹരീന്ദര്‍ സിംഗാണ് ചര്‍ച്ചയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ഗാല്‍വാന്‍ മേഖലയില്‍ നടക്കുന്ന റോഡ് നിര്‍മ്മാണം ചൈനയെ ലക്ഷ്യമിട്ടുള്ളതല്ലെന്നും മേഖലയുടെ പരിപാലനത്തിന് ആവശ്യമായതിനാല്‍ നീക്കം ഉപേക്ഷിക്കില്ലെന്നും ഇന്ത്യ ചൈനയെ അറിയിക്കുമെന്നാണ് സൂചന.
നിലവിൽ ചൈന നിയന്ത്രണരേഖയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ പിന്മാറിയത് ഇരുരാജ്യങ്ങൾക്കും ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. നേരത്തെ ബ്രിഗേഡിയര്‍, മേജര്‍ ജനറല്‍ തലങ്ങളില്‍ നടത്തിയ ചർച്ച ഫലം കണ്ടിരുന്നില്ല.