ഡൽഹി:
പിഎം കെയേഴ്‌സ് പദ്ധതിയിലേക്ക് എത്ര തുക ലഭിച്ചുവെന്നും ഏതൊക്കെ ആവശ്യത്തിന് ചെലവാക്കിയെന്നും വെബ്‌സൈറ്റിൽ ഇടണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി. സർക്കാർ ഉടമസ്ഥതയിലും നിയന്ത്രണത്തിലും ഉള്ളവ പൊതുസ്ഥാപനമാണെന്നും അതിനാൽ വിവരാവകാശ നിയമ പരിധിയിൽ വരുമെന്നും ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്. എന്നാൽ പി എം കെയേഴേസ് പൊതുസ്ഥാപനം അല്ലാത്തതിനാൽ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നത്. ഇത് കൂടാതെ ആവശ്യമായ വിവരങ്ങൾ പി എം കെയേഴ്‌സിന്റെ സൈറ്റിൽ ലഭ്യമാണെന്ന് പബ്ലിക് ഇൻഫോർമേഷൻ ഓഫീസർ അറിയിച്ചു.