മുംബൈ:
110 കിലോമീറ്റര്‍ വേഗതിയില്‍ വീശിയടിച്ച നിസര്‍ഗ ചുഴലിക്കാറ്റ് മുംബൈ തീരപ്രദേശങ്ങളിൽ കനത്ത നാശനഷ്ടങ്ങളുണ്ടാക്കിയാണ് കടന്നുപോയത്. കാറ്റിന്റെ തീവ്രത വെളിപ്പെടുത്തുന്ന ചില ദൃശ്യങ്ങള്‍ ദേശീയ ദുരന്ത നിവാരണ സേന ഡയറക്ടര്‍ ജനറല്‍ സത്യ നാരായാണ പ്രധാൻ ട്വിറ്ററിലൂടെ പുറത്തുവിട്ടു. നിസര്‍ഗ ആദ്യമായി തീരംതൊട്ട അലിബാഗിൽ മരങ്ങളും മറ്റു കടപുഴകി വീണ് വീടുകളും വാഹനങ്ങളും തകര്‍ന്നു.
നിർമ്മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തിൽ നിന്ന് സിമന്റ് കട്ടകൾ കുടിലിനു മുകളിൽ വീണ് മൂന്നു പേർ മരിച്ചതായും റിപ്പോർട്ടുണ്ട്. എന്നാൽ ഗുജറാത്തിൽ ചുഴലിക്കാറ്റ് കാര്യമായ നാശനഷ്ടമുണ്ടായിട്ടില്ല.