ഡൽഹി:
പരിസ്ഥിതി നിയമങ്ങൾ പാലിക്കാതെ പമ്പ ത്രിവേണിയിൽ നിന്ന് മണൽ നീക്കുന്നതു സംബന്ധിച്ച് ദേശീയ ഹരിത ട്രിബ്യൂണൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി. ഇതുകൂടാതെ മണൽ നീക്കത്തെക്കുറിച്ച് റിപ്പോർട്ട് നൽകാൻ പ്രത്യേക സമിതിയെയും നിയോഗിച്ചു. പത്തനംതിട്ട ജില്ലാ ഭരണകൂടം പമ്പാ-ത്രിവേണിയിലെ മണൽ നേരിട്ട് മാറ്റാൻ നടപടി സ്വീകരിച്ചതിന് പിന്നാലെയാണ് ഈ നീക്കം.
എന്നാൽ ഈ വിഷയത്തിൽ തുടർ നടപടി തീരുമാനിക്കാൻ മുഖ്യമന്ത്രി റവന്യുവകുപ്പ് ഫയലുകൾ പരിശോധിച്ച് വരികയാണ്. വനസംരക്ഷണ നിയമപ്രകാരമുള്ള അനുമതിയില്ലാതെ പൊതുമേഖലാ സ്ഥാപനമായ കേരള ക്ലേസ് ആൻറ് സെറാമിക്സിന് സൗജന്യമായി പമ്പയിലെ മണലെടുക്കാനായി പത്തനംതിട്ട ജില്ലാകളക്ടർ ഉത്തരവിറക്കിയതോടെയാണ് പ്രതിപക്ഷം ആക്ഷേപം ഉയർത്തിയത്.