Sat. Jan 18th, 2025
ന്യൂഡല്‍ഹി:

 
കേന്ദ്ര പ്രതിരോധ സെക്രട്ടറി അജയ് കുമാറിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്നലെയാണ് ഇദ്ദേഹത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടൊപ്പം ആരോഗ്യമന്ത്രാലയത്തിലെ നിരവധി ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച‍തും ആശങ്ക ഉയര്‍ത്തുന്നുണ്ട്. ഇതേത്തുടർന്ന് ഔദ്യോഗിക യോഗങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാക്കാന്‍ ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കി.

പ്രതിരോധ സെക്രട്ടറി അജയ് കുമാറിന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹവുമായി സമ്പർക്കം പുലർത്തിയ മുപ്പതോളം പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പ്രാഥമിക കോണ്‍ടാക്ട് ലിസ്റ്റില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഉള്‍പ്പെടെ നിരവധി ഉയര്‍ന്ന ഉദ്യോഗസ്ഥരുണ്ടെന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. മുൻകരുതലിന്റെ ഭാഗമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇന്നലെ ഓഫീസിൽ എത്തിയിരുന്നില്ല.

By Binsha Das

Digital Journalist at Woke Malayalam