Mon. Dec 23rd, 2024
ന്യൂഡല്‍ഹി:

 
സ്ഫോടക വസ്തു നിറച്ച പെെനാപ്പിള്‍ കഴിച്ച് ഗര്‍ഭിണിയായ ആന ചെരിഞ്ഞ സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‍ദേക്കറാണ് വിശദീകരണം തേടിയത്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. കേരളത്തില്‍ ആനയെ കൊന്ന സംഭവം കേന്ദ്രസര്‍ക്കാര്‍ വളരെ ഗൗരവമായാണ് കാണുന്നതെന്ന് മന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും, ഭക്ഷ്യവസ്തുക്കളില്‍ സ്ഫോടക വസ്തു നിറച്ച് കൊല്ലുന്നത് ഇന്ത്യന്‍ സംസ്കാരത്തിന് ചേര്‍ന്നതല്ലെന്നും പ്രകാശ് ജാവ്ദേക്കര്‍ വ്യക്തമാക്കി.

By Binsha Das

Digital Journalist at Woke Malayalam