Tue. Oct 7th, 2025
ശ്രീനഗർ:

 
പുൽവാമ ഭീകരാക്രമണത്തിന് ബോംബുകൾ നിർമ്മിച്ച ജെയ്‌ഷെ തലവന്‍ മസൂദ് അസറിന്റെ അനന്തരവന്‍ ഇസ്മയിലിനെ സൈന്യം വധിച്ചു. ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ഇന്ന് രാവിലെ സൈന്യവും ഭീകരവാദികളും തമ്മിലുണ്ടായ ആക്രമണത്തിൽ മരിച്ച ഭീകരവാദികളിൽ ഒരാൾ ഇസ്മയില്‍ അല്‍വി എന്നറിയപ്പെടുന്ന ഫൗജിഭായി ആണെന്നാണ് വിവരം. ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികളാണ് കൊല്ലപ്പെട്ടത്.

2019-ല്‍ പുല്‍വാമയിൽ സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ബോംബുകള്‍ നിര്‍മ്മിച്ചതും കഴിഞ്ഞയാഴ്ച പുല്‍വാമയില്‍ സൈന്യം തകര്‍ത്ത ചാവേര്‍ഭീകരാക്രമണ പദ്ധതിക്ക് പിന്നിലും ജെയ്‌ഷെ വിഭാഗത്തിന്റെ സ്‌ഫോടന വിദഗ്ദ്ധനായ ഇയാളാണെന്നാണ് നേരത്തെ കണ്ടെത്തിയിരുന്നത്.

By Arya MR