മുംബൈ:
അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ‘നിസർഗ’ ഇന്ന് ഉച്ചയോടെ മുംബൈ, ഗുജറാത്ത് തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുംബൈ തീരത്തായിരിക്കും ചുഴലിക്കാറ്റ് ഏറ്റവും ശക്തമായി ആഞ്ഞടിക്കുക. 110 കിലോമീറ്ററാകും തീരം തൊടുമ്പോഴുള്ള കാറ്റിന്റെ വേഗതയെന്നാണ് കണക്കുകൂട്ടൽ. ഇതോടെ ശക്തമായ മഴയും ഇന്ന് നഗരത്തിലുണ്ടാവും. ഏതാണ്ട് 129 വർഷങ്ങൾക്ക് ശേഷമാണ് മുംബൈ തീരത്ത് ഒരു ചുഴലിക്കാറ്റ് എത്തുന്നത്. മുംബൈയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.