Sat. Apr 5th, 2025
തിരുവനന്തപുരം:

 
മദ്യം വാങ്ങാനായുള്ള വെര്‍ച്വല്‍ ക്യൂ സംവിധാനം വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങി. ഉച്ചയ്ക്ക് 12 മണിക്ക് ബുക്കിങ് തുടങ്ങി ആദ്യ 10 മിനിറ്റില്‍ തന്നെ ഒരുലക്ഷം പേര്‍ക്ക് ബെവ്‌ക്യൂ ആപ്പ് വഴി ടോക്കണ്‍ ലഭിച്ചു. ഇതോടെ സംസ്ഥാനത്ത് നാളെ മുതല്‍ മദ്യവില്പനയുണ്ടാകും. ആളുകള്‍ ഒന്നിച്ചു കയറുമ്പോഴുള്ള സാങ്കേതിക തകരാർ ഉൾപ്പടെയുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിച്ച്‌ ആപ്പ് സജ്ജമായെന്ന് കഴിഞ്ഞ ദിവസം ഫെയര്‍കോഡ് അറിയിച്ചിരുന്നു. മെയ് 31, ജൂണ്‍ 1 ദിവസങ്ങളില്‍ മദ്യ വിതരണം ഇല്ലാതിരുന്നതിനാലാണ് ഫെയര്‍കോഡിന് പ്രശ്നങ്ങൾ പരിഹരിക്കാൻ അവസരം കിട്ടിയതെന്നാണ് വിലയിരുത്തൽ.

By Athira Sreekumar

Digital Journalist at Woke Malayalam