Wed. Jan 22nd, 2025
ഡൽഹി:

 
ലോക്ക്ഡൗണില്‍ ഇളവുകള്‍ നൽകിയെങ്കിലും കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ട് പോകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്തിലൂടെ ജനങ്ങളോട് ആവശ്യപ്പെട്ടു. രാജ്യത്തെ സാമ്പത്തിക മേഖല പതിയെ തിരിച്ചുവരുകയാണെന്നും രാജ്യം സ്വയം പര്യാപ്തതയിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. ആഗോളതലത്തിലേതു പോലെ രോഗവ്യാപനം ഇന്ത്യയിലുണ്ടായിട്ടില്ലെന്നും വൈറസിനെതിരേയുള്ള യുദ്ധം നീണ്ടുനിൽകുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കൊവിഡിനെതിരായ പോരാട്ടങ്ങൾ ജനങ്ങളാണ് നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവരെയും ബാധിച്ചെങ്കിലും തൊഴിലാളികളും പാവപ്പെട്ടവരും കൂടുതൽ ദുരിതത്തിലായതായും വ്യക്തമാക്കി. തൊഴിലാളികളെ ശാക്തീകരിക്കേണ്ടത് വികസനത്തിന്റെ കൂടി ആവശ്യമായതിനാൽ തൊഴിലാളികൾക്കായി വിവിധ പദ്ധതികൾ പരിഗണനയിലുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam