Mon. Dec 23rd, 2024
റാബറ്റ്:

ലോക്ക് ഡൗണിനെ തുടർന്ന് മൊറോക്കോയിൽ കുടുങ്ങിയ മലയാളികളടക്കം 95 ഓളം ആളുകളെ ജൂൺ ആദ്യവാരം പ്രത്യേക വിമാനത്തിൽ ഡൽഹിയിലെത്തിക്കും. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെയും വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരിയുടെയും ഇടപെടലോടെയാണ് ഈ നീക്കം. എത്യോപ്യൻ എയർലൈൻസിന്റെ പ്രത്യേക വിമാനത്തിലാണ് യാത്ര ഒരുക്കിയിരിക്കുന്നത്.

കൊവിഡ് വ്യാപനത്തെ തുടർന്ന് മാർച്ച് 20 മുതൽ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിലും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. വിമാനത്താവളങ്ങളെല്ലാം അടച്ചതോടെ ജോലിയ്ക്കും വിനോദ സഞ്ചാരത്തിനുമായി എത്തിയ നിരവധി ഇന്ത്യക്കാർ കുടുങ്ങിപ്പോവുകയായിരുന്നു. രാജീവ് ചന്ദ്രശേഖർ എംപിയാണ് ഈ വിഷയം വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.

By Athira Sreekumar

Digital Journalist at Woke Malayalam