Wed. Nov 6th, 2024
വാഷിംഗ്‌ടൺ:

ജൂണ്‍ അവസാനം നടക്കേണ്ടിയിരുന്ന  ജി-7 ഉച്ചകോടി മാറ്റിവെച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. ക്ഷണിതാക്കളുടെ പട്ടികയിൽ  ഇന്ത്യ, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, റഷ്യ എന്നീ രാജ്യങ്ങളെ ഉൾപ്പെടുത്താൻ പദ്ധതിയിടുന്നതായും അദ്ദേഹം പറഞ്ഞു. നിലവിലെ ഫോര്‍മാറ്റിലുള്ള ജി-7 കാലഹരണപ്പെട്ട രാജ്യങ്ങളുടെ ഒരു കൂട്ടമാണെന്ന്  മാധ്യമപ്രവര്‍ത്തകരോട് ട്രംപ് വ്യക്തമാക്കി. യുഎസ്, ഇറ്റലി, ജപ്പാന്‍,കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, യുകെ, യൂറോപ്യന്‍ യൂണിയന്‍ എന്നിവരടങ്ങുന്നതാണ് നിലവിൽ ജി7 ഉച്ചകോടി.

By Athira Sreekumar

Digital Journalist at Woke Malayalam