Mon. Dec 23rd, 2024
ഡൽഹി:

 
ലോക്ക്ഡൗണിനെ തുടർന്ന് കനത്ത സാമ്പത്തിക നഷ്ടം നേരിടുന്ന ഡൽഹി സർക്കാർ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനായി കേന്ദ്രത്തോട് 5000 കോടി രൂപ ആവശ്യപ്പെട്ട് ധനമന്ത്രിയ്ക്ക് കത്തയച്ചതായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് കേന്ദ്രം അനുവദിച്ച പണം ഡൽഹി കൈപ്പറ്റിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരടക്കമുള്ളവര്‍ക്ക് രണ്ട് മാസത്തെ ശമ്പള വിതരണത്തിനായി 7000 കോടി ആവശ്യമുണ്ടെന്നും സിസോദിയ വ്യക്തമാക്കി.

By Athira Sreekumar

Digital Journalist at Woke Malayalam