Mon. Dec 23rd, 2024

കണ്ണൂര്‍:

കൊവിഡ് നിരീക്ഷണത്തിലിരിക്കെ ഇന്നലെ കുഴഞ്ഞുവീണു മരിച്ച കോഴിക്കോട് അഴിയൂർ സ്വദേശിയുടെ സ്രവ പരിശോധന ഫലം നെഗറ്റീവ്. ഈ  മാസം 17 ന് ഷാർജയിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്ന 62കാരനായ സിപി ഹാഷിം ആണ് ഇന്നലെ മരണപ്പെട്ടത്. വീട്ടിൽ നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞുവീണ ഇയാളെ തലശേരി സഹകരണ ആശുപത്രിയിലേക്കായിരുന്നു കൊണ്ടുപോയത്. ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കാതെയാണ് ഹാഷിമിനെ ആശുപത്രിയിലെത്തിച്ചത്. ഡോക്ടർമാരും നഴ്സുമാരുമടക്കം നിരവധി പേർ ഇതേ തുടർന്ന് ക്വാറന്റീനിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു.

 

 

 

By Binsha Das

Digital Journalist at Woke Malayalam