Mon. Dec 23rd, 2024

തിരുവനന്തപുരം:

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരള തീരത്ത് മണിക്കൂറിൽ നാൽപത് മുതൽ അൻപത് കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  പാലക്കാട്, വയനാട്, കാസർകോട് ഒഴികെ മറ്റ് പത്ത് ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് അരുവിക്കര ഡാമിന്‍റെയും ഭൂതത്താന്‍കെട്ട് ബാരേജിന്‍റെയും ഷട്ടറുകള്‍ ഉയര്‍ത്തി. പാംബ്ല, കല്ലാർകുട്ടി ഡാമുകളുടെ ഷട്ടറുകള്‍ തുറക്കാനും സാധ്യതയുണ്ട്. പെരിയാറിന്‍റെയും മുതിരപ്പുഴയാറിന്‍റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.

By Binsha Das

Digital Journalist at Woke Malayalam