Thu. Dec 26th, 2024

ന്യൂഡല്‍ഹി

രാജ്യത്തെ കൊവിഡ് കണക്കുകള്‍ ആശങ്കാജനകമാകുന്നു.  കഴിഞ്ഞ 24 മണിക്കൂറിനിടെ 265 പേര്‍ മരിക്കുകയും ഏഴായിരത്തി തൊള്ളായിരത്തി അറുപത്തി നാല് പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ പ്രതിദിന വര്‍ധനവാണിത്. ആകെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തി എഴുപത്തി മൂവായിരം കടന്നു. മരണസംഖ്യ നാലായിരത്തി തൊള്ളായിരത്തി എഴുപത്തി ഒന്നായി ഉയര്‍ന്നു. മഹാരാഷ്​ട്ര, തമിഴ്​നാട്​, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ്​ ഏറ്റവും കൂടുതൽ കൊവിഡ്​ ബാധിതരുള്ളത്​. അതേസമയം, രാജ്യത്ത്​ ലോക്ഡൗണിന്‍റെ നാലാം ഘട്ടം ഞായറാഴ്​ച അവസാനിക്കും. കൊവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നീട്ടാനാണ് സാധ്യത.

 

 

 

By Binsha Das

Digital Journalist at Woke Malayalam