യുഎസ്:
സാമൂഹിക മാധ്യമങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരുന്ന പുതിയ ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പ് വച്ചു. റെഗുലേറ്റർമാർക്ക് സാമൂഹിക മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ അധികാരം നൽകുന്നതാണ് നിയമം. ട്രംപിന്‍റെ രണ്ട് ട്വീറ്റുകള്‍ തെറ്റായ അവകാശവാദങ്ങളാണെന്ന് ചൂണ്ടിക്കാട്ടി ട്വിറ്റർ ഫാക്ട് ചെക് ലേബലുകൾ നൽകിയതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കാന്‍ അമേരിക്കന്‍ പ്രസിഡന്‍റ് പുതിയ ഉത്തരവ് കൊണ്ടുവന്നത്.തന്നെ നിശബ്ദനാക്കാനാണ് ശ്രമമെന്നും 2016ൽ ഇങ്ങനെ ശ്രമിച്ചവർ പരാജയപ്പെട്ടത് ഏവരും കണ്ടതാണെന്നും ട്രംപ് ഉത്തരവില്‍ ഒപ്പുവെച്ച്കൊണ്ട് പറഞ്ഞു.
നേരത്തെ സോഷ്യല്‍ മീഡിയക്കെതിരെ ശക്തമായ നിയമനിർമാണം കൊണ്ടുവരികയോ പൂട്ടിക്കുകയോ ചെയ്യുമെന്ന് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. അതേ സമയം ട്രംപിന്‍റെ ട്വീറ്റുകള്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെട്ടതിനാലാണ് ഫാക്ട് ചെക്ക് ചെയ്യപ്പെട്ടത് എന്ന് ട്വിറ്റര്‍ വ്യക്തമാക്കി.