Mon. Dec 23rd, 2024
ഡൽഹി:

കൊവിഡ് പശ്ചാത്തലത്തിൽ വിദേശത്ത് കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ തിരികെയെത്തിക്കുന്നതിനുള്ള കേന്ദ്രത്തിന്റെ വന്ദേ ഭാരത് ദൗത്യത്തിലെ അവസാന വിമാന സർവീസുകൾക്ക് ഇന്ന് തുടക്കം. സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക് ജൂൺ 6 വരെ പതിനാല് സർവീസുകൾ ഉണ്ടാകും.  

നാട്ടിലേക്കു മടങ്ങാൻ എംബസിയിൽ ഇതുവരെ രജിസ്റ്റർ ചെയ്തവരുടെ എണ്ണം എൺപത്തിഅയ്യായിരം കവിഞ്ഞു. എന്നാൽ ഇതുവരെ ആയിരത്തി അറുന്നൂറ്റി എഴുപത് പേരെ മാത്രമേ ഈ ദൗത്യത്തിലൂടെ നാട്ടിലേക്കെത്തിക്കാൻ സാധിച്ചിട്ടുള്ളു. അവസാന സർവീസുകളിൽ ആകെ 13 വിമാനസർവീസാണ് സൗദിയിൽ നിന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.  എന്നാൽ നേരത്തെ പ്രഖ്യാപിച്ച റിയാദിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാനം ഉൾപ്പെടെ മൂന്നു സർവീസുകൾ മാത്രമാണ് കേരളത്തിലേക്കുള്ളത്.

By Arya MR