ഡൽഹി:
ചൈനയുമായുള്ള അതിർത്തി തർക്ക വിഷയത്തിൽ ഇന്ത്യയുമായി താൻ സംസാരിച്ചെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദം തള്ളി കേന്ദ്ര സർക്കാർ. ഇത്തരത്തിൽ ഒരു സംസാരം ട്രംപുമായി ഇന്ത്യ നടത്തിയിട്ടില്ലെന്നും കൊവിഡ് പ്രതിരോധത്തിനുള്ള ഹൈഡ്രോക്‌സി ക്ലോറോക്വിൻ മരുന്നിന്റെ കയറ്റുമതിയെ കുറിച്ച് സംസാരിക്കാനാണ് ട്രംപ് അവസാനമായി വിളിച്ചതെന്നും കേന്ദ്രം വ്യക്തമാക്കി.
എന്നാൽ, ഇന്ത്യ ചൈന വിഷയത്തിൽ മധ്യസ്ഥനാകാൻ താൻ വീണ്ടും താത്പര്യം പ്രകടിപ്പിച്ച് മോദിയെ വിളിച്ചിരുന്നുവെന്നും എന്നാൽ ചൈന വിഷയത്തിൽ മോദി അത്ര നല്ല മൂഡിലല്ലായിരുന്നുവെന്നുമാണ് ട്രംപ് ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കവേ പറഞ്ഞത്.
എന്നാൽ, നേരത്തെ ട്രംപ് പ്രസ്തുത വിഷയത്തിൽ മധ്യസ്ഥനാകാനുള്ള താത്പര്യം പ്രകടിപ്പിച്ച് ഇന്ത്യയെ സമീപിച്ചിരുന്നു. എന്നാൽ ട്രംപിന്റെ വാഗ്ദാനം നിരസിച്ച ഇന്ത്യ അതിർത്തിത്തർക്കം സമാധാനപരമായിത്തന്നെ പരിഹരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.