Fri. Apr 26th, 2024

മുംബൈ:

രണ്ട് ദിവസത്തെ തുടർച്ചയായ നേട്ടത്തിന് ശേഷം സെന്‍സെക്‌സിൽ ഇന്ന് നേട്ടത്തോടെ തുടക്കം. ഓഹരി സൂചിക 310 പോയന്റ് നഷ്ടത്തില്‍ 31,890ലും നിഫ്റ്റി 84 പോയന്റ് താഴ്ന്ന് 9405ലുമാണ് വ്യാപാരം ആരംഭിച്ചത്. യുഎസ്-ചൈന തര്‍ക്കം രൂക്ഷമായതും പുറത്തുവരാനിരിക്കുന്ന ജനുവരി-മാര്‍ച്ച് പാദത്തിലെ ജിഡിപി ഡാറ്റ സംബന്ധിച്ച ആശങ്കയും ആഗോള വിപണിയിൽ സൃഷ്ടിച്ച നഷ്ടമാണ് ഇന്ത്യൻ സൂചികയേയും ബാധിച്ചത്.

ബിഎസ്ഇയിലെ 889 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 623 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഭാരതി ഇന്‍ഫ്രടെല്‍, ബജാജ് ഓട്ടോ, യുപിഎല്‍, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ഗ്രാസിം, ഹീറോ മോട്ടോര്‍കോര്‍പ്, ഗെയില്‍, ഐടിസി, എന്നിവ നേട്ടത്തിലും, ആക്‌സിസ് ബാങ്ക്, ഇന്‍ഡസിന്റ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ സ്റ്റീല്‍, ബജാജ് ഫിനാന്‍സ്, അദാനി പോര്‍ട്‌സ്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ ഓഹരികൾ നഷ്ടത്തിലുമാണ്.

By Arya MR