Mon. Dec 23rd, 2024
ഡൽഹി:

കൊവിഡിനെതിരെയുള്ള യുദ്ധത്തിൽ ഇന്ത്യ വിജയിക്കുമെന്നും ഒരു വർഷത്തിനുള്ളിൽ വൈറസിനെ ചെറുക്കാൻ വാക്സിൻ വികസിപ്പിക്കുമെന്നും നീതി ആയോ​ഗ് അം​ഗം വി കെ പോൾ പറഞ്ഞു. വിവിധ മന്ത്രാലയങ്ങളുടെ സംയുക്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അതേസമയം 100 വാക്സിനുകൾ പരീക്ഷണത്തിലാണെന്നും വാക്സിൻ വികസനത്തിൽ സ്റ്റാർട്ടപ്പ് സംരംഭങ്ങളടക്കം ഏർപ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് കെ വിജയരാഘവൻ വ്യക്തമാക്കി. ശാസ്ത്രസാങ്കേതിക മേഖലയിൽ നല്ല അടിത്തറയുള്ള രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

By Athira Sreekumar

Digital Journalist at Woke Malayalam