മഹാരാഷ്ട്ര:
കനത്ത വിളനാശത്തിന് കാരണമാകുന്ന വെട്ടുക്കിളി ആക്രമണത്തെ ഭയന്ന് രാജ്യത്തെ കൂടുതല്‍ സംസ്ഥാനങ്ങള്‍. രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാണ, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് ശേഷം വെട്ടുകിളി ആക്രമണം മഹാരാഷ്ട്രയിലും പഞ്ചാബിലും വ്യാപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മഹാരാഷ്ട്രയിലെ നാഗ്പുര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ് വെട്ടുകിളികള്‍ എത്തിയിട്ടുള്ളത്. വെട്ടുകിളി ആക്രമണം മുന്നില്‍ക്കണ്ട് പഞ്ചാബ് അതീവ ജാഗ്രത പാലിക്കുകയാണ്. കണ്‍ട്രോള്‍ റൂമുകളും സര്‍ക്കാര്‍ തുറന്നിട്ടുണ്ട്. പച്ചക്കറി കൃഷിക്കും പയര്‍ വര്‍ഗങ്ങള്‍ക്കുമാണ് വെട്ടുകിളി ആക്രമണം നിലവില്‍ ഭീഷണി ഉയര്‍ത്തുന്നത്. എന്നാല്‍ മറ്റുവിളകളെ ബാധിക്കാത്ത തരത്തില്‍ കാലവര്‍ഷത്തിന് മുമ്പ് ഭീഷണി ഒഴിവാക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാരുകള്‍.