ചെന്നെെ:
ജീവനക്കാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ദക്ഷിണറെയിൽവേയുടെ ചെന്നൈയിലെ ആസ്ഥാനവും, ഡിവിഷനൽ റെയിൽവേ മാനേജര്‍ ഓഫിസും അടച്ചു. റെയിൽവേ ആസ്ഥാനത്തെ ഒരു ഓഫിസർക്കും ഓഫിസ് സൂപ്രണ്ടിനുമാണ് രോഗം സ്ഥിരീകരിച്ചത്. ഡിവിഷനൽ റെയിൽവേ മാനേജർ ഓഫീസിലെ ഒരു ജീവനക്കാരനുമാണ് രോഗം ബാധിച്ചത്.
കൊവിഡ് സ്ഥിരീകരിച്ചവരെ ആശുപത്രി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.ജീവനക്കാരുമായി സമ്പർക്കം പുലർത്തിയ എല്ലാവരെയും കൊവിഡ് പരിശോധനക്ക് വിധേയമാക്കി. ആരുടെയും പരിശോധന ഫലം വന്നിട്ടില്ല. അതേസമയം, ഓഫിസ് അണുവിമുക്തമാക്കിയശേഷം രണ്ടുദിവസത്തിനുള്ളിൽ തുറന്നുപ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു.