Mon. Dec 23rd, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം ഇനിയും കൂടിയാലും പരിശോധന കിറ്റുകളുടെ ദൗർലഭ്യമുണ്ടാകില്ലെന്ന് ആരോഗ്യ മന്ത്രാലയം. പിസിആർ കിറ്റ്, ആർഎൻ എ വേർതിരിക്കൽ കിറ്റ് എന്നിവയാണ് പരിശോധനകൾക്കായി നിലവിൽ ആവശ്യമുള്ളത്. 40 ദിവസത്തേക്കുളള പിസിആർ കിറ്റുകളും 35 ദിവസത്തേക്കുളള ആർഎൻഎ വേർതിരിക്കൽ കിറ്റുകളും നിലവിൽ സ്റ്റോക്കുണ്ടെന്ന് സർക്കാരിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഒരു രോഗിയിൽ തന്നെ അൻപത് പരിശോധനകൾ വരെ നടത്തേണ്ടി വരുന്ന സാഹചര്യത്തിൽ പരിശോധനകളുടെ എണ്ണം കൂട്ടുന്നതിനൊപ്പം യുക്തിപൂർവ്വം പരിശോധന കിറ്റുകൾ ഉപയോഗിക്കുക എന്നതാണ് സർക്കാർ ലക്ഷ്യമാക്കുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam