Wed. Dec 18th, 2024
ഡൽഹി:

കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്‍ച കൂടി നീട്ടിയേക്കാൻ സാധ്യത. കൂടുതല്‍ ഇളവുകള്‍ നല്‍കിയായിരിക്കും ലോക്ക് ഡൗണ്‍ നീട്ടുക എന്നാണ് റിപ്പോർട്ട്. ഓരോ സംസ്ഥാനങ്ങളുടെയും അവസ്ഥയ്ക്ക് അനുസൃതമായി തീരുമാനമെടുക്കാനും അനുമതി നൽകും. കൊവിഡ് കേസുകള്‍ നിയന്ത്രണ വിധേയമല്ലാതെ വര്‍ധിക്കുകയാണെങ്കില്‍ ഹോം ക്വാറന്‍റൈന്‍ വര്‍ധിപ്പിക്കാനും പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കാനും സാധ്യതയുണ്ട്.  സ്‌കൂള്‍ തുറക്കല്‍, അന്താരാഷ്ട്ര വിമാന സര്‍വീസ്, മെട്രോ സര്‍വീസ് പുനരാരംഭിക്കല്‍  എന്നിവ തുടങ്ങുന്നതിന് കേന്ദ്ര തീരുമാനം നിര്‍ണായകമാകും. നാലാം ഘട്ട ലോക്ക് ഡൗണ്‍ ഈ മാസം 31 നാണ് അവസാനിക്കുക.

By Athira Sreekumar

Digital Journalist at Woke Malayalam