ഡൽഹി:
രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിൽ കൊവിഡ് ടെസ്റ്റ് പരിശോധന നടത്തേണ്ടവരുടെ പട്ടികയിൽ ഭേദഗതി വരുത്തി ഐസിഎംആർ. പൊതുജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന സെക്യൂരിറ്റി ജീവനക്കാർ, വഴിയോരക്കച്ചവടക്കാർ തുടങ്ങിയവരെ ആദ്യം ടെസ്റ്റ് ചെയ്യണമെന്ന് മാർഗനിർദ്ദേശത്തിൽ പറയുന്നു. ഇത് കൂടാതെ ചെക്ക് പോയിന്റുകളിലെ പോലീസ് ഉദ്യോഗസ്ഥര്‍, എയര്‍പോര്‍ട്ട് സ്റ്റാഫ്, ബസ് ഡ്രൈവര്‍മാര്‍, ഫാര്‍മസിസ്റ്റുകള്‍ എന്നിവരിൽ ലക്ഷണം കാണിക്കുന്ന മുറയ്ക്ക് ടെസ്റ്റ് ചെയ്യാനാണ് നിർദ്ദേശം. ആരോഗ്യ പ്രവര്‍ത്തകര്‍, പാരാമെഡിക്കൽ ജീവനക്കാർ, മടങ്ങിവരുന്ന കുടിയേറ്റക്കാര്‍ എന്നിവര്‍ക്ക് പുറമേയാണ് ഈ ടെസ്റ്റ് പരിശോധന.