Thu. Jan 23rd, 2025
വാഷിംഗ്‌ടൺ:

അ​മേ​രി​ക്ക​യി​ൽ കൊവിഡ് ബാധിച്ച് ഇതുവരെ 1,00,064 പേർ മരണപ്പെട്ടതായി ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ റിപോർട്ടുകൾ വ്യക്തമാക്കുന്നു. ദി​നം​പ്ര​തി പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് അ​ളു​ക​ൾ​ക്കാ​ണ് ഇ​വി​ടെ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. നിലവിൽ 11,44,765 പേർ അ​മേ​രി​ക്ക​യി​ൽ ചികിത്സയിൽ കഴിയുകയാണ്. എന്നാൽ ലോകത്താകെയുള്ള കൊവിഡ് ബാധിതരുടെ എണ്ണം അൻപത്തി എട്ട് ലക്ഷത്തിലേക്ക് അടുക്കുകയാണ്. 3,52,156 പേർക്ക് ഇതിനോടകം ജീവൻ നഷ്ടമാകുകയും ചെയ്തു.

By Athira Sreekumar

Digital Journalist at Woke Malayalam