ജനീവ:
കൊവിഡ് 19 രോഗത്തിന് ഫലപ്രദമാണെന്ന് കരുതുന്ന ആന്റി മലേറിയൽ ഡ്രഗഗായ ഹൈഡ്രോക്‌സിക്ലോറോക്വിന്റെ ക്ലിനിക്കല്‍ പരീക്ഷണം താല്‍ക്കാലികമായി ലോകാരോഗ്യ സംഘടന തടഞ്ഞു. വിവിധ രാജ്യങ്ങള്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് ക്ലിനിക്കല്‍ പരീക്ഷണം നിര്‍ത്താന്‍ ലോകാരോഗ്യ സംഘടന നിര്‍ദേശം നല്‍കിയത്.
ഹൈഡ്രോക്‌സിക്ലോറോക്വിന്റെ ഉപയോഗം മരണസാധ്യത വര്‍ധിപ്പിക്കുമെന്ന് കഴിഞ്ഞാഴ്ച ലാന്‍സെറ്റില്‍ പഠനം പ്രസിദ്ധീകരിച്ചിരുന്നു. ചൈനയില്‍ മരുന്ന് കഴിച്ച് ചിലര്‍ക്ക് രോഗം ഭേദമായെന്ന അവകാശവാദത്തെ തുടര്‍ന്നാണ് ഈ മരുന്ന് വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയത്. ഇന്ത്യയിൽ കൂടുതലായി ഉത്പാദിപ്പിക്കുന്ന ഈ മരുന്ന് പല രാജ്യങ്ങളിലേക്കും കയറ്റുമതി നടത്തുന്നുണ്ട്.