Mon. Dec 23rd, 2024

തിരുവനന്തപുരം:

സംസ്ഥാനത്ത് ലോക്ക് ഡൗണിനെ തുടർന്ന് മാറ്റിവെച്ച എസ്എസ്എൽസി, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകൾ ഇന്ന് ആരംഭിച്ചു.  ഹയർ സെക്കണ്ടറിയിൽ അമ്പത്താറായിരത്തി മുന്നൂറ്റി നാൽപ്പത്തി അഞ്ച് കുട്ടികളും എസ്എസ്എൽസി നാല് ലക്ഷത്തി ഇരുപത്തി രണ്ടായിരത്തി നാനൂറ്റി അമ്പത് കുട്ടികളുമാണ് എഴുതുന്നത്.

കേരളത്തിലും ലക്ഷദ്വീപ്, ഗൾഫ് എന്നിവിടങ്ങളിലുമായി എസ്എസ്എൽസിക്കും ഹയർ സെക്കൻഡറിയ്ക്കുമായി രണ്ടായിരത്തിലധികം കേന്ദ്രങ്ങളും വൊക്കേഷണൽ ഹയർ സെക്കണ്ടറിയ്ക്കായി മുന്നൂറ്റി എൺപത്തി ഒൻപത് കേന്ദ്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. അതേസമയം കാസ‍ർകോട് ജില്ലയിൽ പരീക്ഷ എഴുതേണ്ട ക‍ർണാടക സ്വദേശികളായ വിദ്യാ‍ർത്ഥികൾ മുഴുവനായി എത്താതിരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. 

By Arya MR