ന്യൂഡല്‍ഹി:
കൊവിഡ് 19 ബാധിച്ചുള്ള മരണനിരക്ക് ലോകരാഷ്ട്രങ്ങളിൽ ഏറ്റവും കുറവ് ഇന്ത്യയിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ. ലോകത്ത് കൊവിഡ് ബാധിച്ചവരിൽ ലക്ഷം പേരിൽ 4.4 പേരാണ് മരിക്കുന്നത്. അതേസമയം ഇന്ത്യയിൽ ലക്ഷം പേരിൽ 0.3 പേരാണ് മരിക്കുന്നതെന്നും ലവ് അഗർവാൾ പറഞ്ഞു. ഡല്‍ഹിയില്‍ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മരണ നിരക്ക് കുറയാനുള്ള പ്രധാന കാരണം ലോക്ക് ഡൗണും, ഇന്ത്യ മഹാമാരിയെ നേരിട്ട രീതിയുമാണെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, രാജ്യത്ത് കൊവിഡ് ഭേദമാകുന്നവരുടെ നിരക്ക് മെച്ചപ്പെട്ടതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗബാധിതരിൽ 41.61 ശതമാനം പേർക്ക് രോഗം ഭേദമായി. ഇതുവരെ 60490 കൊവിഡ് രോഗികൾ വൈറസ് ബാധയിൽ നിന്ന് മുക്തരായതായും കേന്ദ്രം വ്യക്തമാക്കി.